മെൽബൺ: ഓസ്ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന IHNA, IHM കോളേജുകളുടെ നവീകരിച്ച ലോഗോ മെൽബൺ ക്യാമ്പസിൽ നടന്ന ചടങ്ങിൽ CEO ബിജോ കുന്നുംപുറത്ത് പ്രകാശനം ചെയ്തു.
20,000ത്തിലേറെ നഴ്സുമാരെ ഓസ്ട്രേലിയയിൽ എത്തിക്കുവാനും നഴ്സിംഗ്, BSW പഠനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നായി ആയിര കണക്കിന് വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയയിലേക്ക് വരുവാനും വഴി തെളിച്ച IHNA – IHM സ്ഥാപനങ്ങളുടെ ഏഴാമത്തെ ക്യാമ്പസ് ബ്രിസ്ബനിൽ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ബിജോ കുന്നുംപുറത്ത് അറിയിച്ചു.
ചടങ്ങിൽ ജീവനക്കാരുടെ മികച്ച സേവനത്തിനുള്ള അവാർഡുകളും വിതരണം ചെയ്തു.