ബംഗളൂരു > ബംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിക്കൊന്നത് ലിവ് ഇൻ പങ്കാളിയെന്ന് പൊലീസ്. കണ്ണൂർ സ്വദേശി ജാവേദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജാവേദിനൊപ്പം താമസിച്ചിരുന്ന ബെലഗാവി സ്വദേശിനി രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്ഷയ നഗറിലെ അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ 3 വർഷമായി ഇവർ ഒരുമിച്ച് കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായതായും തർക്കത്തിനിടെ രേണുക കത്തി കൊണ്ട് ജാവേദിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അയൽവാസികളാണ് ജാവേദിനെ ആശുപത്രിയിലെത്തിച്ചത്. ഒപ്പം രേണുകയുമുണ്ടായിരുന്നു. എന്നാൽ ആളുപത്രിയിലെത്തിച്ചപ്പോഴേക്കും ജാവേദ് മരിച്ചിരുന്നു.
ഹുളിമാവ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രേണുക കുറ്റം സമ്മതിച്ചത്. രേണുകയ്ക്ക് 6 വയസുള്ള മകളുണ്ട്. ഇവരുടെ പേരിൽ മുമ്പും കേസുകൾ ഉണ്ടായിട്ടുള്ളതായി പൊലീസ് പറഞ്ഞു.