കുന്നമംഗലം
ഗ്രോ വാസുവിനെതിരായ കേസിൽ കുന്നമംഗലം കോടതിയിൽ സാക്ഷിവിസ്താരം പൂർത്തിയായി. തുടർനടപടിക്കായി കേസ് 11 ലേക്ക് മാറ്റി. കേസിലെ നാലാം സാക്ഷിയായ സിപിഒ ജയചന്ദ്രനെയാണ് കോടതി വ്യാഴാഴ്ച വിസ്തരിച്ചത്. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടെന്ന് സാക്ഷി കോടതിയിൽ പറഞ്ഞു.
ഗ്രോ വാസുവിന് അകമ്പടിവന്ന പൊലീസിനെ കോടതി ശകാരിച്ചു.
കോടതി വരാന്തയും പരിസരവും മുദ്രാവാക്യം വിളിക്കാനുള്ള സ്ഥലമല്ലെന്നും നേരത്തെ ഒരുതവണ നടപടിയെടുത്തതാണെന്നും വീണ്ടും നടപടിയിലേക്ക് കൊണ്ടുപോകരുതെന്നും കോടതി പറഞ്ഞു.
2016ൽ നിലമ്പൂരിൽ നടന്ന പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർചെയ്ത കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. ജാമ്യമെടുക്കാൻ ഇദ്ദേഹം തയ്യാറാകാത്തതിനെ തുടർന്ന് ജയിലിൽത്തന്നെ തുടരുകയാണ്.