അബുദാബി> ശക്തി തിയ്യറ്റേഴ്സ് അബുദാബി നാദിസിയ മേഖല സമ്മേളത്തിൻ്റെ ഭാഗമായി കെ എസ് സി യൂണിറ്റ് കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി. മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മൽസരം നടന്നത്. അശോക് കുമാർ, രമേഷ് രവി, ക്ലിൻ്റ് പവിത്രൻ എന്നിവർ ചിത്രങ്ങൾ പരിശോധിച്ച് സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
ഏഴ് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ആരതി ദിപു ഒന്നാം സ്ഥാനവും, ആയത്ത് കാഷഫ് രണ്ടാം സ്ഥാനവും, ഫജർ ബിംഗ് ഹർഷാംഗ് മൂന്നാം സ്ഥാനവും കരസ്തമാക്കി. 7-10 വയസിനിടയിൽ ഉള്ള വിഭാഗത്തിൽ മനാൽ ടോൺഷെ ഒന്നാം സ്ഥാനവും, ഐഷ നസ്ലിൽ രണ്ടാം സമ്മാനവും, ഇനാറ മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. പത്ത് വയസിനു മുകളിലുള്ള കുട്ടികളിൽ അൽഫോൺസ ബ്രിജിത് അനിൽ ഒന്നാം സ്ഥാനവും, കീർത്തി ലക്ഷ്മി ഉണ്ണികൃഷ്ണൻ രണ്ടാം സ്ഥാനവും, ഇവ ആൻ വിനോദ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
ചിത്രരചനക ശേഷം നടന്ന സാംസ്കാരിക പരിപാടിക്ക് യൂണിറ്റ് കൺവീനർ കമറുദ്ദീൻ അധ്യക്ഷനായി. ശക്തി ആക്റ്റിംഗ് സെക്രട്ടറി ഹാരിസ് സി എം പി ഉദ്ഘാടനവും, കേരള സോഷ്യൽ സെൻ്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ശക്തി മേഖലാ സെക്രട്ടി മണികണ്ഠൻ എന്നിവർ സംസാരിച്ചു. ശക്തി ആക്ടിംഗ് പ്രസിഡന്റ് നാഷപത്തനാപുരം സമ്മാന പ്രഖ്യാപനവും വിതരണവും നടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് ട്രോഫികളും സമ്മാനിച്ചു.