ദുബായ്> യുഎ.ഇ യിൽ 2024 മുതൽ 65 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. യു എ ഇ കാബിനറ്റ് അംഗീകരിച്ച വാഹനങ്ങളുടെ ഭാരം നിയന്ത്രിക്കുന്ന ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് യു എ ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് നിരോധനത്തിന്റെ ലക്ഷ്യം.