റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും മുൻനിര പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനം, വിവിധ മേഖലകളിലെ ഇടപെടൽ, വ്യക്തിത്വ വികാസം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടൽ, തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. വ്യക്തിത്വവികാസം മാർക്സിയൻ കാഴ്ചപ്പാടിൽ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യനും, സംഘാടനം എന്ന വിഷയത്തിൽ സുരേന്ദ്രൻ കൂട്ടായിയും, പ്രവാസികളുടെ സാമൂഹിക സാമ്പത്തിക ഇടപെടൽ എന്ന വിഷയത്തിൽ ഗീവർഗ്ഗീസ് ഇടിചാണ്ടിയും, തീരുമാനങ്ങളുടെ പ്രായോഗികതയും ഭൂതകാല പശ്ചാത്തലവും എന്ന വിഷയത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖും, മാധ്യമങ്ങളിലേക്കുള്ള സംഘടനാ വാർത്താ രൂപീകരണം എന്ന വിഷയത്തിൽ ഷമീർ കുന്നുമ്മലും, മാറ്റങ്ങളും പുത്തൻ ആശയങ്ങളും എന്ന വിഷയത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലും, സംഘടനാ നടപടി ക്രമങ്ങൾ നടക്കുന്നതും നടക്കേണ്ടതും എന്ന വിഷയത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരവും വിഷയങ്ങൾ അവതരിപ്പിച്ചു.
അവതരിപ്പിച്ച വിഷയങ്ങളിൽ ഉയർന്നുവന്ന ഗൗരവപരമായ ചർച്ചകൾക്ക് വിഷയാവതാരകരും പൊതു കാര്യങ്ങൾക്ക് കെപിഎം സാദിക്കും മറുപടി പറഞ്ഞു.