ചെന്നൈ
ബിജെപി ഉയര്ത്തുന്ന “സനാതന ധര്മം’ മലേറിയയും ഡെങ്കിയും പോലെ സാംക്രമികരോഗമാണെന്നും അത് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും തമിഴ്നാട് മന്ത്രിയും ചലച്ചിത്രതാരവുമായ ഉദയനിധി സ്റ്റാലിന്. സാമൂഹ്യനീതി, തുല്യത തുടങ്ങിയ ആശയവുമായി പൊരുത്തപ്പെടുന്നതല്ല “സനാതന ധര്മം’. കേവലം എതിര്ക്കുന്നതിന് പകരം പാടെ തുടച്ചുനീക്കുകയാണ് അതിനുള്ള പരിഹാരമെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
അതേസമയം, ഉദയനിധിയുടെ പരാമര്ശം രാജ്യത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ഇന്ത്യ സഖ്യത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണ് ഉദയനിധിയുടെ പരാമര്ശമെന്നും അമിത് ഷാ രാജസ്ഥാനില് ബിജെപി പരിവര്ത്തന് യാത്രക്കിടെ ആരോപിച്ചു.
ഉദയനിധിയുടെ പ്രസ്താവനയില് കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്ഡാല് ഡല്ഹി പൊലീസില് പരാതി നല്കി.