ന്യൂഡൽഹി
കുക്കി വിഭാഗത്തിൽനിന്നുള്ള പ്രൊഫ. ഖാം ഖാൻ സുവാൻ ഹൗസിങിനുവേണ്ടി മണിപ്പുർ ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന്റെ വീട് ജനക്കൂട്ടം ആക്രമിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ. അഭിഭാഷകനായ സൊറൈഷാം ചിത്തരഞ്ജന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സ്വതന്ത്രവും നിർഭയവുമായി അഭിഭാഷകവൃത്തി ചെയ്യാനുള്ള അവകാശത്തിന്റെ ലംഘനമാണിത്. അക്രമവും ഭീഷണിയും കാരണം അഭിഭാഷകൻ പിന്മാറി. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ബികാസ് രഞ്ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.