ന്യൂഡല്ഹി
കനറാ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില് ജെറ്റ് എയര്വേസ് സ്ഥാപകന് നരേഷ് ഗോയലിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മുംബൈയിലെ ഇഡി ഓഫീസില് മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനുശേഷം പിഎംഎല്എ (കള്ളപ്പണം വെളുപ്പിക്കല്) നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മേയില് സിബിഐയും ജൂണില് ഇഡിയും നരേഷ് ഗോയലുമായി ബന്ധപ്പെട്ട ഇടങ്ങളില് റെയ്ഡ് നടത്തിയിരുന്നു.















