ന്യുഡൽഹി
ജി–-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശം സെപ്തംബർ ഒന്നുമുതൽ വിലക്കി. ഡൽഹിയിൽ പൊതുസമ്മേളനങ്ങളും പരിപാടികളും തടയാൻ വ്യാഴംമുതൽ നിരോധനാജ്ഞയും നിലവിൽവന്നു. സെപ്തംബർ 12 വരെയാണ് ഇത്. നഗരത്തെ പൂർണവ്യോമ നിരോധിത മേഖലയായും പ്രഖ്യാപിച്ചു. ഡ്രോണുകൾ, ഗ്ലൈഡറുകൾ തുടങ്ങിവ ഉപയോഗിക്കാനാകില്ല. എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടക്കുന്ന ഉച്ചകോടിക്ക് ഇരുപതോളം രാഷ്ട്രത്തലവന്മാരെയാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനു പുറമേ ചൈന പ്രസിഡന്റ് ഷീ ജിൻപിങ്ങും എത്തിയേക്കില്ല.















