ന്യൂഡൽഹി
ജി–-20 ഉച്ചകോടിക്ക് എത്തുന്ന വിദേശപ്രതിനിധികളെ ‘വരവേൽക്കാൻ’ ലംഗൂർ കുരങ്ങുകളുടെ കട്ടൗട്ടുകള് നിരത്തി അധികൃതര്. നഗരത്തിൽ കുരങ്ങുശല്യം രൂക്ഷമാണ്. ജി 20വേദികളായ പഞ്ചനക്ഷത്രഹോട്ടല് പരിസരങ്ങളില് നിന്നും കുരങ്ങുകളെ ഓടിക്കാനാണത്രേ ഈ നീക്കം.
ലംഗൂറുകളെ കണ്ടാല് സാധാരണ കുരങ്ങുകള് ഓടിയൊളിക്കാറുണ്ട്. കട്ടൗട്ടുകള് കണ്ടാല് ഓടുമോയെന്ന് കണ്ടറിയണം. സർദാർ പട്ടേൽ മാർഗിലും കൊണാട്ട് പ്ലേസിന് സമീപമുള്ള സെൻട്രൽ റിഡ്ജ് ഏരിയയിലുമെല്ലാം കട്ടൗട്ടുണ്ട്.















