മനില
ഈ വര്ഷത്തെ രമണ് മാഗ്സസെ പുരസ്കാരത്തിന് അര്ബുദ ചികില്സാ വിദഗ്ധനും ചെന്നൈ സ്വദേശിയുമായ ഡോ. ആര് രവി കണ്ണന് അര്ഹനായി. ആരോഗ്യരംഗത്ത് സേവനം മുന്നിര്ത്തി പത്മശ്രീ നല്കി രാജ്യം ആദരിച്ചിട്ടുള്ള രവി കണ്ണന് അസമിലെ സില്ചറിലെ കച്ചാര് അര്ബുദ ചികിത്സാകേന്ദ്രം മേധാവിയാണ്. നിര്ധന രോഗികള്ക്ക് സൗജന്യചികിത്സയും ഭക്ഷണവും താമസവും നല്കുന്ന ആശുപത്രിയാണിത്. പുരസ്കാരം ആശുപത്രിക്കുള്ള അംഗീകാരമാണെന്ന് രവി കണ്ണന് പ്രതികരിച്ചു. മുമ്പ് അഡയാര് കാന്സര് ഇന്സ്റ്റിറ്റ്യൂട്ട് സര്ജിക്കല് ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.
യുഎന്നിന്റെ സമാധാന, അനുരജ്ഞന നീക്കങ്ങളില് പങ്കാളിയായിരുന്ന ഫിലിപ്പൈന്സ് പ്രൊഫ. മിറിയം കോറണൽ-ഫെററെ, കിഴക്കന് തിമേര് സ്വദേശിയായ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് എവുജിനോ ലെമോസ്, ബംഗ്ലാദേശില്‍ വിദ്യാഭ്യാസരംഗത്തെ സന്നദ്ധസംഘടനയായ ജാഗോ ഫൗണ്ടേഷന് സ്ഥാപകന് കോര്വി രക്ഷന്ദ് എന്നിവര്ക്കും പുരസ്കാരം ലഭിച്ചു.















