കുവൈത്ത് സിറ്റി > മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം ഏകദേശം 3,000 ആയി ഉയർന്നു.- 2021-ൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്ത അത്തരം കേസുകളുടെ എണ്ണത്തേക്കാൾ 423 കൂടുതൽ വർധനയാണ് വന്നിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പ്രോസിക്യൂഷന് റഫർ ചെയ്ത കേസുകളുടെ എണ്ണം 2017 മുതൽ 2022 വരെ 14,000-ൽ അധികം എത്തി. അതേസമയം, ജിഎച്ച്ബി (ഗാമ-ഹൈഡ്രോക്സിബ്യൂട്ടറിക്) എന്ന മരുന്നിനെ കുറിച്ച് അതിന്റെ അപകടത്തെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് , ഇത് ഓർമ്മക്കുറവ്, പക്ഷാഘാതം, എന്നിവയ്ക്ക് കാരണമാകുന്നു. അബോധാവസ്ഥ, വിഷാദം തുടങ്ങിയവയിലേക്കാണ് ഇ മരുന്ന് നയിക്കുക.
അപകടകരമായ ഇത്തരം മയക്കുമരുന്ന് വിൽപ്പന നടത്തുന്ന നിരവധി പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തതായും അവർ സ്ഥിരീകരിച്ചു. ഈ മരുന്നിന് വൈദ്യശാസ്ത്രപരവും ചികിത്സാപരവുമായ ഉപയോഗങ്ങളുണ്ടെന്നും എന്നാൽ ഇത്തരം ഉപയോഗങ്ങൾ കുറ്റകരമായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു; ഇത് അമേരിക്കയിൽ ‘റേപ്പ് ഡ്രഗ്’ എന്നാണ് അറിയപ്പെടുന്നത്. ഉയർന്ന അളവിൽ കഴിച്ചാൽ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനും തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും, മരണത്തിന് കാരണമാകുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.