Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഫ്ലൈദുബായ് മൊംബാസയിലേക്ക് സർവീസ് തുടങ്ങുന്നു

by News Desk
September 1, 2023
in BUSINESS
0
ഫ്ലൈദുബായ്-മൊംബാസയിലേക്ക്-സർവീസ്-തുടങ്ങുന്നു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > കെനിയയിലെ മൊംബാസയിലേക്ക് അടുത്ത ജനുവരി 17 ന് ഫ്ലൈ ദുബായ് നേരിട്ടുള്ള സർവീസാരംഭിക്കും. ഇതോടെ യുഎഇയിൽ നിന്ന് ദക്ഷിണപൂർവ കെനിയയിലെ ഈ കടലോര നഗരത്തിലക്ക് നേരിട്ട് സർവീസ് നടത്തുന്ന പ്രഥമ എയർലൈൻ എന്ന ഖ്യാതി ഫ്ലൈദുബായ്ക്ക് ലഭിക്കും.

ദുബായ് ഇന്റർനാഷണലിലെ (ഡിഎക്സ് ബി) മൂന്നാം ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് ആഴ്ചയിൽ നാല് തവണയാണ് സർവീസ് നടത്തുക. മൊംബാസയിലേക്ക് സർവീസാരംഭിക്കുന്നതോടെ ആഫ്രിക്കയിലേക്ക് സർവീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 11 ആയി വർധിക്കും. 10 രാജ്യങ്ങളിലായാണ് ഈ 11 നഗരങ്ങൾ. നിലവിൽ സർവീസുകളുള്ളത് ആഡിസ് അബാബ, അലക്സാൺഡ്രിയ, ആസ്മാര, ഡാരസ് സലാം, ജിബൗട്ടി, എന്റബെ, ഹർഗീസ, ജൂബ, മൊഗാദിഷ്, സാൻസിബാർ എന്നിവിടങ്ങളിലേക്കാണ്.

പുതിയ സ്ഥലങ്ങളിലേക്ക് സർവീസുകളാരംഭിക്കാനും ദുബായ് ഏവിയേഷൻ ഹബ്ബിനെ ശക്തിപ്പെടുത്താനും ഫ്ലൈ ദുബായ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു. എക്സ്പോ 2020 ന് ശേഷം ആഫ്രിക്കയിൽ നിന്ന് ദുബായിലക്കുള്ള നിക്ഷേപം പടിപടിയായി വർധിച്ചുവരികയാണ്. 26,000ത്തിലേറെ ആഫ്രിക്കൻ കമ്പനികളാണ് ദുബായ് ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജനുവരിയിൽ മൊംബാസയിലേക്ക് സർവീസാരംഭിക്കുന്നതോടെ കിഴക്കനാഫ്രിക്കയും യുഎഇ യുമായുള്ള വ്യാപാര ബന്ധവും വിനോദ സഞ്ചാരികളുടെ ഒഴുക്കും കൂടുതൽ ശക്തിപ്പെടും. ആഫ്രിക്കയിൽ വലിയ സാദ്ധ്യതകളാണ് കാണുന്നതെന്നിരിക്കെ കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കുന്ന മുറയ്ക്ക് ആഫ്രിക്കയിലേക്കുളള സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ഫ്ലൈ ദുബായ് ആലോചിക്കുന്നുണ്ടെന്ന് ഘയ്ത് വെളിപ്പെടുത്തി.

കെനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊംബാസ പുരാതന വാസ്തു ശിൽപങ്ങൾക്കും മനോഹരമായ കടൽതീരത്തിനും പേരു കേട്ടതാണ്. കയറ്റിറക്കുമതിയുടെ പ്രധാന കേന്ദ്രമായ നഗരം കെനിയയ്ക്ക് പുറമെ മറ്റ് കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലേക്കുമുളള പ്രവേശന കവാടമാണ്.

ആഫ്രിക്ക ഫ്ലൈദുബായിയുടെ പ്രധാന വിപണിയാണെന്ന് കമേഴ്സ്യൽ ഓപ്പറേഷൻ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ്(യു എ ഇ, ജിസിസി, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം) സുധീർ ശ്രീധരൻ പറഞ്ഞു. അതിനാൽ അവിടങ്ങളിലേക്കുള്ള സർവീസ് മെച്ചപ്പെടുത്താനുള്ള ഒരു അവസരവും എയർലൈൻ പാഴാക്കാറില്ല. ഇതിനായി എമിറേറ്റ്സിന്റെ സഹകരണവും തേടുന്നു. തനിമയാർന്ന കടൽതീരങ്ങൾ, വന്യജീവി കേന്ദ്രങ്ങൾ, സാംസ്കാരിക വിശേഷങ്ങൾ എന്നിവ ഇഷ്ടപ്പെടുന്ന യുഎഇ, ജിസിസി, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കനുയോജ്യമായ മൊംബാസ ഫ്ലൈ ദുബായിയെ സംബന്ധിച്ചേടത്തോളം മറ്റൊരു മികച്ച ഡെസ്റ്റിനേഷനാണ്. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകളാണുണ്ടാവുകയെങ്കിലും ഭാവിയിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് സുധീർ ശ്രീധരൻ വ്യക്തമാക്കി.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ജനുവരി 17 മുതൽ സർവീസുണ്ടാവുക. യാത്രക്കാർക്ക് സൗകര്യപ്രദമാം വിധം ഈ റൂട്ടിൽ എമിറേറ്റ്സുമായി കോഡ്ഷേർ സംവിധാനവുമുണ്ടാവും.

ദുബായിൽ നിന്ന് മൊമ്പാ സയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് ബിസിനസ് ക്ലാസിന് 4200 യു എ ഇ ദിറവും ഇക്കണോമി ക്ലാസിന് 1600 ദിറവുമാണ്. മൊമ്പാസയിൽ നിന്ന് ദുബായിലേക്കും തിരിച്ചും ബിസിനസ് ക്ലാസ് നിരക്ക് 1500 യു എസ് ഡോളറിലും ഇക്കണോമി ക്ലാസ് നിരക്ക് 500 യു എസ് ഡോളറിലും തുടങ്ങുന്നു.

ബുധനും ഞായറും എഫ് ഇ സെഡ് 1289 ഫ്ലൈറ്റ് രാവിലെ 9.20 ന് ദുബായിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.55 ന് മൊമ്പാസയിലെത്തും. അവിടെ നിന്ന് അന്ന് തന്നെ ഉച്ചക്ക് ശേഷം എഫ് ഇ സെഡ് 1290 ഫ്ലൈറ്റ് 2.55 ന് പുറപ്പെട്ട് രാത്രി 9.25 ന് ദുബായിലിറങ്ങുന്നതാണ്. തിങ്കളും വെള്ളിയും എഫ് ഇസെഡ് 1289 ദുബായിൽ നിന്ന് വൈകീട്ട് 4 മണിക്ക് രാത്രി 8.25 ന് മൊമ്പാ സയിലെത്തും. എഫ് ഇസെഡ് 1290 അന്ന് തന്നെ രാത്രി 9.25 ന് അവിടെ നിന്ന് തിരിച്ച് പുലർച്ചെ 3.55 ന് ദുബായിലെത്തുന്നതാണ്.

പൂർണമായ ടൈംടേബിളി https://www.flydubai.com/en/flying-with-us/timetabl സന്ദർശിക്കുക. flydubai.com, ഫ്ലൈദുബായ് ആപ് എന്നിവയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ദുബായ് ഫോൺ നമ്പർ: (+971) 600 54 44 45. കൂടാതെ ഫ്ലൈദുബായ് ഷോപ്പുകളിൽ നിന്നും ട്രാവൽ പങ്കാളികളിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും.

Previous Post

മണിപ്പുരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല; ലോകത്തിന്‌ മുന്നിൽ തലതാഴ്‌ത്തേണ്ട അവസ്ഥ: മുഖ്യമന്ത്രി

Next Post

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഉന്നത സമിതിയുടെ യോഗത്തിൽ അബ്‌ദുല്ല ബിൻ സായിദ് അധ്യക്ഷനായി

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
കള്ളപ്പണം-വെളുപ്പിക്കൽ-വിരുദ്ധ-ഉന്നത-സമിതിയുടെ-യോഗത്തിൽ-അബ്‌ദുല്ല-ബിൻ-സായിദ്-അധ്യക്ഷനായി

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഉന്നത സമിതിയുടെ യോഗത്തിൽ അബ്‌ദുല്ല ബിൻ സായിദ് അധ്യക്ഷനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.