മൊണാകോ
യൂറോപ്പിലെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തെ ഇന്ന് രാത്രി പ്രഖ്യാപിക്കും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി, മാഞ്ചസ്റ്റർ സിറ്റിയെ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എർലിങ് ഹാലണ്ട്, കെവിൻ ഡി ബ്രയ്ൻ എന്നിവരാണ് പട്ടികയിൽ ഉള്ളത്.
ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും സിറ്റിക്കാണ്. അവരെ സജ്ജമാക്കിയ കോച്ച് പെപ് ഗാർഡിയോളയും ബഹുമതി നേടിയേക്കും.
ബാഴ്സലോണയിൽ കളിച്ച കാലത്ത് മെസി രണ്ടുതവണ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച വനിതാ കളിക്കാരിയെയും പരിശീലകയെയും തെരഞ്ഞെടുക്കും.















