റിയാദ്
സൗദി പ്രോ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നുന്ന പ്രകടനം തുടരുന്നു. അൽ ഷബാബിനെതിരെ ഇരട്ടഗോളുമായി റൊണാൾഡോ തിളങ്ങി. നാല് ഗോളിനായിരുന്നു അൽ നസറിന്റെ ജയം.
രണ്ടും പെനൽറ്റിയിലൂടെയായിരുന്നു. ഹാട്രിക്കിന് അവസരമുണ്ടായിരുന്നെങ്കിലും മൂന്നാമത് കിട്ടിയ പെനൽറ്റി സഹതാരം അബ്ദുൾറഹ്മാൻ ഗരീബിന് നൽകുകയായിരുന്നു. എന്നാൽ, ഗരീബിന്റെ കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തുടക്കത്തിൽ റൊണാൾഡോ ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. സാദിയോ മാനെയുടെ ഗോളിനും അവസരമൊരുക്കി. അൽ നസറിനായി 29 കളിയിൽ 25 ഗോളായി റൊണാൾഡോയ്ക്ക്.















