ദുബായ്> ദുബായിൽ പുതിയ അധ്യയന വർഷത്തിൽ 12,000 സീറ്റുകളുള്ള അഞ്ച് പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നു.
ബ്രിട്ടീഷ്, ഇന്ത്യൻ പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന സ്കൂളുകൾ യുഎഇയുടെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയുടെ ആരോഗ്യകരമായ സൂചനയാണ് കാണിക്കുന്നത് എന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് വർഷത്തിനിടെ ദുബായിൽ 27 പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നു. ദുബായിൽ17 വ്യത്യസ്ത പാഠ്യപദ്ധതികൾ പഠിപ്പിക്കുന്ന 220 സ്വകാര്യ സ്കൂളുകളായി എന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കരം പറഞ്ഞു: “2023-24 അധ്യയന വർഷത്തിൽ അഞ്ച് പുതിയ സ്കൂളുകൾ കൂടി വരുന്നത് ദുബായിൽ സ്കൂൾ മേഖലയുടെ ചലനാത്മകതയുടെയും ഉറച്ച നിക്ഷേപ അന്തരീക്ഷത്തിന്റെയും തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.