ദുബായ് > യുഎഇയിലെ ആകാശത്ത് വ്യാഴാഴ്ച അപൂർവ ‘സൂപ്പർ ബ്ലൂ മൂൺ’ ദൃശ്യമാകും. യുഎഇയിലുള്ളവർക്ക് രാത്രി 7 മണി മുതൽ ആകാശത്ത് പ്രത്യേക പൂർണ്ണചന്ദ്രനെ കാണാം.
ദുബായിലെ അൽ മുഷ്രിഫ് പാർക്കിലെ അൽ തുറയ അസ്ട്രോണമി സെന്ററിൽ ബ്ലൂ സൂപ്പർമൂൺ കാണാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർ ബ്ലൂ മൂൺ കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യമാണ്.