ദുബായ് > പരീക്ഷയിലെ ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന റിപ്പോർട്ടുകൾ തള്ളി എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ്. ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനാൽ ഒരു അധ്യയന വർഷം ആവർത്തിക്കേണ്ടി വന്നതാണ് ഹൃദയാഘാതത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് റിപ്പോർട്ടുകൾ നിഷേധിച്ചു.
സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിന്റെ അഫിലിയേറ്റഡ് സ്കൂളുകളിലൊന്നും റിപ്പോർട്ടിൽ പരാമർശിച്ച വിദ്യാർഥിയുടെ രേഖകൾ ഇല്ലെന്ന് സ്കൂൾ റെഗുലേറ്ററി ബോർഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ കെട്ടിച്ചമച്ച വാർത്ത മാത്രമാണ് ഇതെന്നും അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക വാർത്താ ഉറവിടങ്ങൾ മാത്രം ആശ്രയിക്കണമെന്നും ബോർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചു.