മുംബൈ
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ നാല് ദളിത് യുവാക്കളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ മൂന്നു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ്നഗറിലെ ശ്രീരാംപുർ താലൂക്കിലെ ഹരേഗാവ് ഗ്രാമത്തിൽ ആടിനെയും പ്രാവിനെയും മോഷ്ടിച്ചെന്നാരോപിച്ചാണ് ആറംഗസംഘം ദളിത് യുവാക്കളെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അക്രമദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. പ്രധാന പ്രതി യുവരാജ് ഗലാൻഡെ (35) ഉൾപ്പെടെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.















