മുംബൈ
മഹാരാഷ്ട്രയിലെ ബദ്നാപുരിൽ ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഇരുപത്തഞ്ചുകാരനായ സിദ്ധാർഥ് മണ്ഡലെയാണ് കൊല്ലപ്പെട്ടത്. ജവാസ്കേദ ജില്ലയിൽ ശനി രാത്രിയായിരുന്നു സംഭവം. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം ആരോപിച്ച് സിദ്ധാർഥിനെ പിടികൂടി നാലുപേരും ചേർന്ന് മർദിച്ച് മൃതപ്രായനാക്കി ക്വാറിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾക്കെതിരെ എസ്സി– എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും കൊലക്കുറ്റം ചുമത്തിയും കേസെടുത്തു.















