കുവൈത്ത് സിറ്റി > ബയോ-മെട്രിക് സംവിധാനം മെയ് 12-ന് നടപ്പിലാക്കിയതിന് ശേഷം ഒരു ദശലക്ഷത്തിലധികം പൗരന്മാരും താമസക്കാരും അവരുടെ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . പുതിയ സംവിധാനം കാര്യക്ഷമമായും സുഗമമായും പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ അതിർത്തി ക്രോസിംഗുകളിലും അതിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു . പൗരന്മാർ, താമസക്കാർ, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) പൗരന്മാർ എന്നിവരുടെ വിരലടയാളം എടുക്കുന്നത് രാവിലെ 8 മുതൽ രാത്രി 8 വരെ പ്രത്യേക കേന്ദ്രങ്ങളിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു .
കുവൈത്തിൽ താമസിക്കുന്ന 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളെ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡാറ്റാബേസ് സ്ഥാപിക്കുന്നതിന് ബയോമെട്രിക് ഫിംഗർപ്രിന്റ് പ്രോജക്റ്റ് ഗണ്യമായ സംഭാവന നൽകുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.