അബുദാബി> ശക്തി നാദിസിയ മേഖലാ വാർഷീകത്തിൻ്റെ ഭാഗമായി, ശക്തി ഇലക്ട്ര യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും, ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അരോഗ്യ അവബോധ ക്ലാസ്സും നടത്തി. കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് എ.കെ.ബീരാൻ കുട്ടി ക്യാമ്പ് ഉത്ഘാടനം ചെയ്തു.
24 മണിക്കൂറിനുള്ളിലെങ്കിലും ഡോക്റെ കാണാൻ കഴിഞ്ഞാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള അത്യാഹിതകൾ ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ ആധുനീക ചികിത്സാ രീതികൾ വളർന്നിട്ടുണ്ടെന്ന് അഹല്യ ഹോസ്പിറ്റലിലെ പ്രശ്സ്ത ഹൃദയരോഗ വിദഗ്ധൻ ഡോ. നിയാസ് കെ.നാസർ വിശദീകരിച്ചു.
അഹല്യ മെഡിക്കൽ ഗ്രൂപ്പിനു വേണ്ടി ഡോ. ഹഷ്ന, ജനറൽ നഴ്സ് സുധാകർ, കണ്ണ് ടെക്നിഷ്യൻ ടീന, സഹായികളായി സൂരജ്, വിനീത്, മാർക്കറ്റിംഗ് വിഭാഗത്തിലെ ഇന്ദ്രജിത് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു. ശക്തി ഇലക്ട്ര യൂണിറ്റ് കൺവീനർ അനു ജോൺ സ്വാഗതവും, ജോ. കൺവീനർ ശ്രീകാന്ത് നന്ദിയും പറഞ്ഞു. ശക്തി നാദിസിയ മേഖല കൺവീനർ അദ്ധ്യക്ഷനായി.
ശക്തി ആക്റ്റിങ്ങ് സെക്രട്ടറി ഹാരീസ് സി.എം.പി, കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അഹല്യ ഗ്രൂപ്പിന് വേണ്ടിയുള്ള ശക്തി ഇലക്ട്ര യൂണിറ്റിൻ്റെ ഉപഹാരം കെഎസ്സി പ്രസിഡണ്ട് എ.കെ.ബീരാൻകുട്ടി ഡോ. നിയാസിന് സമ്മാനിച്ചു.