മെൽബൺ : മെൽബൺ വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് മൂടിയ അന്തരീക്ഷം സംജാതമായത് കൊണ്ട്, ഇന്ന്( തിങ്കളാഴ്ച ) രാവിലെ വിമാനങ്ങൾക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിഞ്ഞില്ല.
തിങ്കളാഴ്ച രാവിലെ വിമാനങ്ങൾക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയരാനോ ഇറങ്ങാനോ കഴിയാത്തതിനാൽ യാത്രക്കാർക്ക് ഒരു മണിക്കൂർ വരെ വൈകിയതായി റിപ്പോർട്ട് ചെയ്യുന്നു..
“ഇന്ന് രാവിലെ മെൽബൺ എയർപോർട്ടിലെ പ്രവർത്തനങ്ങളെ മൂടൽമഞ്ഞ് പ്രതികൂലമായി ബാധിക്കുന്നു. ആയതിനാൽ -ഡൊമസ്റ്റിക്/ഇന്റർനാഷണൽ- വിമാനങ്ങളുടെ വരവും, പുറപ്പെടലും വൈകിയേക്കാം,” മെൽബൺ എയർപോർട്ട് ട്വീറ്റ് ചെയ്തു.
വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമ്പോൾ, ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾക്ക് മുൻഗണന നൽകുന്നു, അതായത് റൺവേയിൽ കിടക്കുന്ന വിമാനങ്ങൾക്ക് പുറപ്പെടുന്നതിന് കൂടുതൽ കാലതാമസം ഉണ്ടാകാം.
മൂടൽമഞ്ഞ് സാധാരണയായി അതി രാവിലെ രൂപപ്പെടുകയും, ദിവസം പുരോഗമിക്കുമ്പോൾ ഉയരുകയും ചെയ്യും. വരും ദിവസങ്ങളിലും ഈ സ്‌ഥിതി തുടരാൻ സാധ്യത ഉള്ളതിനാൽ –
ഫ്ലൈറ്റിന്റെ വിശദാംശങ്ങൾക്ക്, ദയവായി നിങ്ങളുടെ എയർലൈനുമായി ബന്ധപ്പെടുകയോ, ഓൺലൈൻ ചെക്കിങ് ചെയ്യുമ്പോൾ കിട്ടുന്ന നോട്ടിഫിക്കേഷനുകൾ ശ്രദ്ധിക്കുകയോ ചെയ്യണമെന്ന്- എയർപോർട്ട് അധികൃതർ അഭിപ്രായപ്പെട്ടു.