ജയ്പ്പുർ
വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത് തടയാൻ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ ഹോസ്റ്റലുകളുടെ ബാൽക്കണികളിലും ലോബികളിലും വലകൾ സ്ഥാപിക്കുന്നു. റൂമുകളിൽ സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. മുകൾ നിലയിൽനിന്ന് ചാടി ജീവനൊടുക്കുന്നത് തടയാനാണ് വലകൾ സ്ഥാപിക്കുന്നതെന്ന് ഹോസ്റ്റൽ ഉടമകൾ പറയുന്നു. രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഓരോ വർഷവും നീറ്റ്–- ജെഇഇ പരിശീലനത്തിനായി കോട്ടയിൽ എത്തുന്നത്. ഈ വർഷം ഇതുവരെ 23 വിദ്യാർഥികളാണ് ഇവിടെ ജീവനൊടുക്കിയത്. കഴിഞ്ഞ വർഷം 15 പേരാണ് ആത്മഹത്യചെയ്തത്.