ന്യൂഡൽഹി
ക്രിപ്റ്റോ കറൻസിയുടെ പ്രശ്നങ്ങൾ തടയാൻ ആഗോള ചട്ടക്കൂട് വേണമെന്നും ധാർമികത മുൻനിർത്തിയാവണം നിർമിത ബുദ്ധിയുടെ ഉപയോഗമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി –-20 രാജ്യങ്ങളുടെ ബിസിനസ് സംവാദ വേദിയായ ബി–-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉപഭോക്തൃ നയങ്ങളിലും ഗ്രീൻ ക്രെഡിറ്റ് സമീപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. വിദേശമന്ത്രി എസ് ജയ്ശങ്കറും സംസാരിച്ചു. അടുത്ത വർഷത്തെ ബി–-20 ഉച്ചകോടിക്കുള്ള ആതിഥേയത്വം ബ്രസീലിന് കൈമാറി.