ഭോപാൽ
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ മർദിച്ചുകൊന്നു. ബറോഡിയ നോനാഗിർ ഗ്രാമത്തിലെ നിതിൻ അഹിർവാർ എന്ന യുവാവിനെയാണ് വ്യാഴാഴ്ച കൊലപ്പെടുത്തിയത്. യുവാവിന്റെ സഹോദരി ഭീഷണിപ്പെടുത്തുന്നതിനും മർദിച്ചതിനും എതിരെ 2019-ൽ നാലു പേർക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതിൽ അനുരഞ്ജനത്തിനായി ചിലർ സമ്മർദം ചെലുത്തിയിരുന്നു. അത് നടക്കാതിരുന്നതോടെയാണ് മർദനമെന്ന് സഹോദരി പറഞ്ഞു. സംഭവത്തിൽ എട്ടു പേർക്കെതിരെ കേസ് എടുത്തിരുന്നു.