ന്യൂഡൽഹി
ഡെങ്കിപ്പനി വാക്സിൽ 2026 ജനുവരിയോടെ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന് പ്രമുഖ വാക്സിൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐഐഎൽ) അധികൃതർ അറിയിച്ചു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് പരീക്ഷണം പുരോഗമിക്കുന്നത്.
18നും -50നും ഇടയിൽ പ്രായമായ 90 വ്യക്തികളിൽ നടത്തിയ വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയിച്ചതായി ഐഐഎൽ എംഡി കെ ആനന്ദ് കുമാർ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട്, പാനേഷ്യ ബയോടെക് എന്നീ കമ്പനികളും ഡെങ്കി വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്. 2023 ജനുവരി മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ 31,464 ഡെങ്കിപ്പനി കേസും 36 അനുബന്ധ മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.