ന്യൂഡൽഹി
അദാനിഗ്രൂപ്പിന് എതിരായ ഹിൻഡെൻബെർഗ് റിപ്പോർട്ട് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് 22 അന്വേഷണറിപ്പോർട്ടുകൾ അന്തിമരൂപത്തിലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച്സ് ബോർഡ് ഓഫ് ഇന്ത്യ (സെബി). 24 വിഷയങ്ങളിലാണ് സെബി അന്വേഷണം നടത്തുന്നത്. 22 വിഷയങ്ങളിൽ അന്തിമറിപ്പോർട്ടും രണ്ട് വിഷയങ്ങളിൽ താൽക്കാലിക റിപ്പോർട്ടുകളും തയ്യാറായിട്ടുണ്ടെന്നും സെബി സുപ്രീംകോടതിയെ അറിയിച്ചു.
അദാനിഗ്രൂപ്പ് മിനിമം പബ്ലിക്ക് ഷെയർ ഹോൾഡിങ്ങ് (എംപിഎസ്) നിയമം ലംഘിച്ചെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ഓഹരിയുടമകളായ 13 വിദേശസ്ഥാപനങ്ങൾ ഉൾപ്പെട്ട കാര്യമായതിനാൽ രേഖകൾ ലഭിക്കുന്നതിനും മറ്റും കാലതാമസം നേരിടുന്നുവെന്നാണ് വിശദീകരണം.