റാഞ്ചി
കരസേനാ ഭൂമി കുംഭകോണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ആഗസ്ത് 24നു ഹാജരാകാൻ സോറനോട് ഇഡി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ പുതിയ സമൻസ്. 2022 നവംബർ 18ന് അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് 10 മണിക്കൂറിലധികം ഇഡി സോറനെ ചോദ്യംചെയ്തിരുന്നു. സോറനെ ചോദ്യംചെയ്യുന്നതിനു മുന്നോടിയായി സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സേനയെ നൽകണമെന്ന് ഇഡി കേന്ദ്ര സുരക്ഷാസേനയോടും സംസ്ഥാന പൊലീസിനോടും അഭ്യർഥിച്ചു.