ന്യൂഡൽഹി
ബിഎസ്എൻഎൽ–- എംടിഎൻഎൽ പെൻഷൻകാരുടെ എട്ട് സംഘടന ചേർന്ന് രൂപീകരിച്ച സംയുക്തവേദിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ധർണ നടത്തി. 15 ശതമാനം ഫിറ്റ്മെന്റ് നൽകി പെൻഷൻ പരിഷ്കരിക്കണമെന്ന് ധർണയിൽ ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് സംയുക്തവേദി നേതാക്കളുമായി ടെലികോം വകുപ്പ് മേധാവികളും കേന്ദ്ര സർക്കാരും നടത്തിയ ചർച്ചകളിൽ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെയാണ് പ്രക്ഷോഭം.
പെൻഷൻ പരിഷ്കരണത്തിൽ നാലു മാസമായി തീരുമാനമെടുക്കാൻ വാർത്താവിനിമയ മന്ത്രി തയ്യാറാകുന്നില്ല. എഐആർഎഫ് ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര ധർണ ഉദ്ഘാടനംചെയ്തു. അഖിലേന്ത്യ ബിഎസ്എൻഎൽ– -ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ അഡ്വൈസർ വി എ എൻ നമ്പൂതിരി, സംയുക്തവേദി കൺവീനർ കെ ജി ജയരാജ്, ഡി ഡി മിസ്ത്രി, ജി എൽ ജോഗി, ആർ കെ മുഡ്ഗിൽ, ജെ എഫ് ചൗധരി, തോമസ് ജോൺ എന്നിവർ സംസാരിച്ചു.