ന്യൂഡൽഹി
ജാർഖണ്ഡിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു. രാംഗഡ് ജില്ലയിലെ സിക്നി ഗ്രാമത്തിലാണ് സംഭവം. ജരിയോ ഗ്രാമത്തിലെ താമസക്കാരനായ ഷംഷാദ് അൻസാരിയാണ് (45) കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഏതാനും പേർ അൻസാരിയെ ആക്രമിക്കുകയായിരുവെന്നാണ് വിവരം. ആക്രമണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. അൻസാരി മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണെന്നും പൊലീസ് അധികൃതർ പറഞ്ഞു.
ആൾക്കൂട്ട ആക്രമണങ്ങളുടെ പേരിൽ കുപ്രസിദ്ധമായ ജാർഖണ്ഡിൽ നാലു വർഷത്തിനിടെ 14 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.