വാഷിങ്ടൺ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്തംബർ ഏഴുമുതൽ പത്തുവരെ ഇന്ത്യ സന്ദർശിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായാണ് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, ഹരിതോർജത്തിലേക്കുള്ള മാറ്റം, ഉക്രയ്ൻ യുദ്ധത്തിന്റെ വിവിധ വശങ്ങൾ തുടങ്ങിയവ ബൈഡൻ മറ്റ് നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൈൻ ജീൻ പിയറി പറഞ്ഞു.
ഇരുപത്തൊമ്പത് രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും 14 അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കും.