ന്യൂഡല്‍ഹി
ഡല്‍ഹി വിമാനത്താവളത്തില്‍ വിസ്താരയുടെ രണ്ടു വിമാനം ഒരേസമയം റണ്‍വേയിലെത്തി. വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായത്. അഹമ്മദാബാദില്‍നിന്ന് വന്ന വിമാനത്തിന് റണ്‍വേയില്‍നിന്ന് മാറാനുള്ള നിര്‍ദേശം നല്കിയതും ബാഗ്ഡോഗ്രയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന് ടേക്ക് ഓഫിനുള്ള നിര്‍ദേശവും ഒരേ സമയമാണ് നല്‍കിയത്. 1.8 കിലോമീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഇരുവിമാനവും.
അഹമ്മദാബാദ്–- ഡല്‍ഹി വിമാനത്തിലെ പൈലറ്റായ സോനു ഗില്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.