ഭോപാല്
മുസ്ലിങ്ങള് ആരുടെയും ആജ്ഞയ്ക്കനുസരിച്ച് പ്രവര്ത്തിക്കുന്ന അടിമകളല്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്ടികള് മനസ്സിലാക്കണമെന്ന് മുതിര്ന്ന കോണ്‍ഗ്രസ് നേതാവ് അസീസ് ഖുറേഷി. പൊലീസിലും പ്രതിരോധ സേനകളിലും ബാങ്കിലും അവര്ക്ക് ജോലി നല്കുന്നില്ല. ബാങ്കുകള് വായ്പപോലും നല്കുന്നില്ല. പിന്നെ എന്തിന് അവര് നിങ്ങള്ക്ക് (കോണ്‍ഗ്രസിന്)വോട്ട് ചെയ്യണമെന്ന് ഖുറേഷി ചോദിച്ചു. മുസ്ലിങ്ങളുടെ വീടുകളും കടകളും ആരാധനാലയങ്ങളും കത്തിക്കുന്നു. പല കോണ്‍ഗ്രസ് നേതാക്കളും മതപരമായ യാത്രകള് നടത്തുകയും ഓഫീസില് വിഗ്രഹം സ്ഥാപിക്കുകയും ചെയ്യുന്നു. തീര്ത്തും ലജ്ജാകരമാണിത്. കോണ്‍ഗ്രസി ല്നിന്ന് പുറത്താക്കുമെന്ന പേടി തനിക്കില്ലെന്നും ഖുറേഷി പറഞ്ഞു.
മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്ഷിക ദിനത്തില് വിദിഷയില് മുസ്ലിം നേതാക്കളുടെ സമ്മേളനത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഹിന്ദുത്വ നിലപാടിനെ വിമര്ശിച്ചത്.















