കുവൈത്ത് സിറ്റി > പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളില്ലാതെ ചെറുകിട ബിസിനസ്സുകൾക്കായി “കെ നെറ്റ് സോഫ്റ്റ് പോസ് ആപ്പ്” ലോഞ്ച് ചെയ്യുന്നതായി കെ നെറ്റ് പ്രഖ്യാപിച്ചു. പ്രാദേശിക അന്തർദേശിയ തലങ്ങളിലെ പെയ്മെന്റ് സാങ്കേതികവിദ്യയുടെ വികാസത്തിന് അനുസൃതമായി കെ നെറ്റ് ബിസിനസ് ഉടമകളെ ഉദ്ദേശിച്ചാണ് ഇത് വികസിപ്പിച്ചത്.
ബാർബർഷോപ്പുകൾ, ടെയ്ലർ ഷോപ്പുകൾ, ടാക്സികൾ/ഗതാഗതങ്ങൾ, ഡെലിവറി സേവനങ്ങൾ, മറ്റ് ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവ പോലുള്ള കുറഞ്ഞ മൂല്യമുള്ളതും ഉയർന്ന അളവിലുള്ളതുമായ ഇടപാടുകൾ ആപ്ലിക്കേഷൻ നൽകുന്നു. പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളില്ലാത്ത ബിസിനസ്സ് ഉടമകളുടെ, പ്രത്യേകിച്ച് വാണിജ്യ വിഭാഗങ്ങളുടെ ആവശ്യകതകളും ആവശ്യങ്ങളും നിറവേറ്റുന്നതിനായാണ് സോഫ്റ്റ് പാസ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ആധുനിക സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി ഉപയോഗിക്കാൻ എളുപ്പമുള്ള ഉയർന്ന നിലവാരവും കാര്യക്ഷമതയുള്ള സേവനങ്ങൾ കൊണ്ടുവരുന്നതിനും പേയ്മെന്റ് സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഫലപ്രദവും സുരക്ഷിതവുമായ വിവിധ ഇലക്ട്രോണിക് പേയ്മെന്റ് ചാനലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഇത് ഇടയാക്കുമെന്ന് കെ നെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൽ-ഇസാം അൽ ഖേഷ്നം പറഞ്ഞു.