കുവൈത്ത് സിറ്റി > അമിതവേഗതയ്ക്കും ഭിന്നശേഷിക്കാർക്കായുള്ള ഇടങ്ങളിലെ പാർക്കിങ്ങിനുമുള്ള ട്രാഫിക് നിയമലംഘനങ്ങൾ ഓൺലൈനായി പിഴയടച്ച് തീർപ്പാക്കാനാവില്ലെന്നും നിയമലംഘകർ ബന്ധപ്പെട്ട വകുപ്പിനെ സന്ദർശിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ രണ്ട് ലംഘനങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ തീർപ്പാക്കാൻ സാധ്യമല്ലെന്നും വകുപ്പിൽ നിന്ന് ഈ രണ്ട് ലംഘനങ്ങളും നേരിട്ട് അവലോകനം ചെയ്യേണ്ടത് ആവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ വിമാനത്താവളത്തിലെ അവസാന നിമിഷപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി മുൻകൂട്ടി പരിശോധിച്ച് ക്ലിയർ ചെയ്യണമെന്ന് നിർദ്ദേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
ഒരു പ്രവാസി രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് എല്ലാ ഗതാഗത നിയമലംഘനങ്ങളും തീർപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.