രാജ്കോട്ട് > ആർഎസ്എസിനെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് ഗുജറാത്തിൽ വ്യവസായിയെ അറസ്റ്റ് ചെയ്തു. വ്യവസായിയും ഉപ്ലേറ്റ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിൻറെ പ്രസിഡൻറുമായ വിനോദ് ഘെരാവ്ദയാണ് അറസ്റ്റിലായത്.
ഉപ്ലേറ്റയിലെ ആർഎസ്എസ് അധ്യക്ഷനായ കൗശൽ പാർമറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഭയമില്ലാത്തവർ യുദ്ധത്തിനും ഭയമുള്ളവർ ആർഎസ്എസിലേക്കും പോകും എന്നായിരുന്നു വിനോദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത് സംഘടനയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കൗശൽ പാർമർ പരാതി നൽകിയത്.
വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ തന്നെ പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെക്ഷൻ 259 A, 505, ഐടി ആക്ടിലെ സെക്ഷൻ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.