സീതാപുർ> ഉത്തർപ്രദേശിലെ സീതാപുരിൽ മുസ്ലിം ദമ്പതികളെ അയൽക്കാർ ഇരുമ്പു വടികൾകൊണ്ട് അടിച്ചുകൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരാണ് വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരകളുടെ മകൻ ഷൗക്കത്തിന് ഹിന്ദു യുവതിയുമായുള്ള ബന്ധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
മൂന്നുവർഷം മുമ്പ് അയൽക്കാരിയായ പെൺകുട്ടി ഷൗക്കത്തിനൊപ്പം ഒളിച്ചോടിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തിരുന്നു. ഇയാൾ ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ദമ്പതികളെ ആക്രമിക്കാൻ ആസൂത്രണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഇരുവരുടെയും വിവാഹം നടന്നത്. കേസിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്.