ന്യൂഡൽഹി
16 മുതൽ 18 വയസുവരെയുള്ളവർക്കിടയിലെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന വ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാർ നിലപാട് തേടി. നിയമ മന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയത്തിനും വനിതാകമീഷനും നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.