വാഷിങ്ടൺ
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ(ട്വിറ്റര്‍) ഇഷ്ടമില്ലാത്തവരെ “ബ്ലോക്ക്’ ചെയ്യാന്‍ ഇനി സാധിക്കില്ല.അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന സേവനം പിന്‍വലിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു.
ചില അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശം ലഭിക്കാതിരിക്കാനും സ്വന്തം പോസ്റ്റുകള്‍ അത്തരം അക്കൗണ്ടുകളില്‍ നിന്നും മറയ്ക്കാനും സഹായിക്കുന്നതായിരുന്നു “ബ്ലോക്ക്’ സേവനം. എന്നാല്‍ അക്കൗണ്ടുകള്‍ കാണുന്നതില്‍നിന്ന് ഉപയോക്താവിനെ ഒഴിവാക്കുന്ന ‘മ്യൂട്ട്’ സേവനം നിലനിര്‍ത്തുമെന്ന് മസ്ക് അറിയിച്ചു. ശതകോടീശ്വരനായ ട്വിറ്റര്‍ ഉടമയുടെ പുതിയ തീരുമാനവും എക്സ് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ്.