മസ്ക്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്ക്കറ്റ് സയൻസ് ഫെസ്റ്റ് വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു.
ആഗസ്റ്റ് 12ന് നടന്ന ഉൽക്ക വർഷപ്രതിഭാസം നിരീക്ഷിക്കുന്നതിനായി ജബൽ സിഫായിൽ കേരളാ വിഭാഗത്തിലെ അംഗങ്ങൾ ഒത്തു ചേർന്നു. അസ്ട്രോണോമിക്കൽ ഫോട്ടോഗ്രാഫർ അജയൻ പൊയ്യാറ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉൽക്ക വർഷം കൂടാതെ ആകാശ ഗംഗ(Miky way), ആൻഡ്രോമിഡ ഗാലക്സി, മറ്റു ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവ കൂടി തെളിഞ്ഞു കാണാനായി.
പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ചും, അസ്ട്രോണോമിക്കൽ ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങളെ പറ്റിയും അജയൻ പൊയ്യാറ സംസാരിച്ചു. പന്ത്രണ്ടിന് രാത്രി ഒൻപതിന് തുടങ്ങിയ നിരീക്ഷണ പരിപാടികൾ പുലർച്ചെ മൂന്നു മണിയോടു കൂടി അവസാനിച്ചു.
.jpg)
അജയൻ പൊയ്യാറ പകർത്തിയ ക്ഷീരപഥം















