ന്യൂഡല്ഹി
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ഥികളെ പ്രഖ്യാപിച്ച് ബിജെപി. തെരഞ്ഞെടുപ്പ് തീയതിപോലും പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഛത്തീസ്ഗഢില്‍ 21 സ്ഥാനാര്ഥികളെയും മധ്യപ്രദേശില് 39 സ്ഥാനാര്ഥികളെയും പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി, ജെ പി നദ്ദ തുടങ്ങിയവരുടെ നേതൃത്വത്തില് ബുധനാഴ്ച ചേര്ന്ന യോഗത്തിലാണ് തീരുമാനമായത്.















