അബുദാബി > ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരകളായ ഇന്ത്യൻ ജനതക്ക് യുഎഇ അനുശോചനവും പിന്തുണയും അറിയിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം യുഎഇയുടെ അനുശോചനം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.