ന്യൂഡല്‍ഹി
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. കനേഡിയന്‍ പൗരത്വത്തെച്ചൊല്ലി ഏറെ വിമര്‍ശങ്ങള്‍ നേരിട്ട നടന് സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്. ‘മനസ്സും പൗരത്വവും ഹിന്ദുസ്ഥാനി’ എന്ന കുറിപ്പോടെ താരം പൗരത്വരേഖയുടെ ചിത്രം എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചു. രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെട്ടത് ഏറെ വേദനിപ്പിച്ചെന്ന് നടന് മുമ്പ് പറഞ്ഞിരുന്നു. തൊണ്ണൂറുകളില്‍ തുടര്‍ച്ചയായി ബോക്സ് ഓഫീസ് പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. 2019ലാണ് അക്ഷയ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്. അതേസമയം, അക്ഷയ് കുമാറിനെ തല്ലുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബജ്റംഗദള്‍. അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നാണ് ബജ്റംഗദളിന്റെ ആരോപണം.