ന്യൂഡൽഹി
എൻഡിടിവിക്കു പിന്നാലെ പ്രമുഖ സാമ്പത്തിക, വാണിജ്യ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ക്വിന്റില്യന് ബിസിനസ് മീഡിയയും സ്വന്തമാക്കി അദാനിഗ്രൂപ്പ്. ക്വിന്റില്യന്റെ അവശേഷിച്ച 51 ശതമാനം ഓഹരിയും അദാനിഗ്രൂപ്പ് വാങ്ങിയതായാണ് റിപ്പോർട്ട്. പ്രമുഖ വാണിജ്യകാര്യ ഡിജിറ്റൽ മാധ്യമമായ ‘ബിക്യൂ പ്രൈം’ ക്വിന്റില്യന് ബിസിനസ് മീഡിയയുടെ കീഴിലാണ്.
ബിക്യൂ പ്രൈം നേരത്തേ ‘ബ്ലൂംബെർഗ് ക്വിന്റ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക വാർത്താഏജൻസി ബ്ലൂംബെർഗ് മീഡിയയുടെയും രാഘവ് ബാലിന്റെ നിയന്ത്രണത്തിലായിരുന്ന ക്വിന്റില്യന് മീഡിയയുടെയും സംയുക്ത സംരംഭമായിരുന്നു ‘ബ്ലൂംബെർഗ്ക്വിന്റ്’. കഴിഞ്ഞവർഷം മാർച്ചിൽ ബ്ലൂംബെർഗ് മീഡിയ ഈ സംയുക്തസംരഭത്തിൽനിന്ന് പിൻമാറി. പിന്നാലെ, ഗൗതം അദാനിയുടെ എഎംജി മീഡിയ ക്വിന്റില്യന് മീഡിയയുടെ 49 ശതമാനം ഓഹരി 48 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.