Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വില കുതിച്ചു , രൂപ കിതച്ചു ; ചില്ലറവിൽപ്പനവിലയെ അടിസ്ഥാനമാക്കിയ 
വിലക്കയറ്റം 7.44 ശതമാനം

by News Desk
August 15, 2023
in INDIA
0
വില-കുതിച്ചു-,-രൂപ-കിതച്ചു-;-ചില്ലറവിൽപ്പനവിലയെ-അടിസ്ഥാനമാക്കിയ-
വിലക്കയറ്റം-7.44-ശതമാനം
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
രാജ്യത്ത് ചില്ലറവിൽപ്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (പണപ്പെരുപ്പം) വീണ്ടും കുതിച്ചുയർന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ശതമാനത്തിലേക്ക് ഉയർന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പറയുന്നു. 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞമാസം 4.8 ശതമാനമായിരുന്നു. ധാന്യങ്ങൾ, പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് കാരണമായത്. തോത് ആറ് ശതമാനത്തിൽ അധികമാകുന്നത് സമ്പദ്വ്യവസ്ഥയെ ​ഗുരുതരമായി ബാധിക്കും എന്ന റിസർവ് ബാങ്ക് നിരീക്ഷണം വന്നതിന് തൊട്ടുപുറകെയാണ് ജനജീവിതം ദുസ്സഹമാക്കിയ കണക്കുകൾ പുറത്തുവന്നത്.

ഭക്ഷ്യോൽപ്പന്ന വിലസൂചിക ജൂണിലെ 4.49 ശതമാനത്തിൽനിന്ന് 11.51 ശതമാനമായി. ​രാജ്യത്ത് പച്ചക്കറി വില 37.3 ശതമാനം ഉയർന്നപ്പോൾ ധാന്യങ്ങൾക്കും പയർവർ​ഗങ്ങൾക്കും 13 ശതമാനത്തിലധികം വില കൂടുതൽ നൽകേണ്ടിവന്നുവെന്നും സർക്കാർ കണക്കുകൾ പറയുന്നു. ആ​ഗസ്തിലും വിലക്കയറ്റം ഉയരുമെന്നാണ് കഴിഞ്ഞദിവസം പണനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് ​ഗവർണർ സൂചിപ്പിച്ചത്.

പിടിച്ചുനിർത്തി 
കേരളം
അതേസമയം വിലക്കയറ്റത്തോത് ദേശീയശരാശരിയിലും താഴെ 6.43 ശതമാനത്തിൽ പിടിച്ചുനിർത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുറവ് ഒരു ശതമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വിലക്കുറവും കേരളത്തിലാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 8.13 ശതമാനവും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 9.66 ശതമാനവുമാണ് വിലക്കയറ്റം. മണിപ്പൂർ ഒഴികെ പശ്ചിമബംഗാളടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും വിലക്കയറ്റം കുറച്ചുകൊണ്ടുവരാനായി.

ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. തിങ്കൾ ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ 83.02 നിരക്കിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. മുൻദിവസത്തെ അവസാന നിരക്കായ 82.84ൽനിന്ന് 18 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. 2022 ഒക്ടോബറിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. ഈ വർഷാരംഭത്തിലെ നിരക്കുമായി ഒത്തുനോക്കുമ്പോൾ 22 പൈസയാണ് രൂപയുടെ മൂല്യത്തിൽ നഷ്ടമായത്.

ഡോളർ ശക്തിപ്പെട്ടതും വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം ഇന്ത്യയിൽനിന്ന് പിൻവലിക്കുന്നതും ഇന്ത്യൻ ഓഹരിവിപണി ദുർബലമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം ഇടിയുന്നത് പണപ്പെരുപ്പം വീണ്ടും ഉയരാനിടയാക്കും. കഴിഞ്ഞവർഷം രൂപയുടെ മൂല്യം പത്തുശതമാനത്തിലേറെ ഇടിവ് നേരിട്ടിരുന്നു.

Previous Post

ടിവി ചാനലുകളെ നിയന്ത്രിക്കണം , മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി

Next Post

മണിപ്പുരിൽ അമിത്‌ ഷായ്‌ക്കെതിരെ പ്രതിഷേധം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മണിപ്പുരിൽ-അമിത്‌-ഷായ്‌ക്കെതിരെ-പ്രതിഷേധം

മണിപ്പുരിൽ അമിത്‌ ഷായ്‌ക്കെതിരെ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.