ദുബായ് > ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ദുബായ് പെർഫോമിംഗ് ആർട്സ് പ്രോഗ്രാമിന്റെ 2023പതിപ്പ് ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 30 വരെ നടക്കും.
പെർഫോമിംഗ് ആർട്സ് വിദഗ്ധരുടെ ഒരു ടീമിന്റെ മാർഗ്ഗനിർദ്ദേശത്തോടെ, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ നൂതനമായ പരിശീലന സെഷനുകളും ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും പ്രോഗ്രാമിന്റെ ഭാഗമായി നടത്തും. യുവാക്കളുടെ കഴിവുകൾ കണ്ടെത്തുവാനും ശാക്തീകരിക്കാനുമുള്ള ദുബായ് കൾച്ചറിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടിയെന്നും നാടകം, സംഗീതം എന്നീ മേഖലകളിലെ സർഗാത്മകതയെ പരിഷ്കരിക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രോഗ്രാമിന് പങ്കുണ്ടെന്നും ദുബായ് കൾച്ചർ പെർഫോമിംഗ് ആർട്സ് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഫാത്മ അൽ ജലാഫ് പറഞ്ഞു.