മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന റാലി നയിക്കണമെന്നും അങ്ങനെ ചെയ്താൽ പ്രതിപക്ഷ പാർടികൾ അതിൽ പങ്കാളികളാകുമെന്നും കോൺഗ്രസ് ലോക്സഭാ നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു. പാർലമെന്റിലും തങ്ങൾ ഈയാവശ്യം മുന്നോട്ടുവച്ചിരുന്നു.
എന്നാൽ, സർക്കാർ വഴങ്ങിയില്ല. അവിശ്വാസപ്രമേയത്തിന് പ്രധാനമന്ത്രി നൽകിയ മറുപടിയിൽ മണിപ്പുരിനെക്കുറിച്ച് മിണ്ടാതിരുന്നതുകൊണ്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. രണ്ടുമണിക്കൂർ കാത്തിരുന്നു. ഒന്നും പറഞ്ഞില്ല. പ്രസംഗത്തിന്റെ അവസാനം മൂന്നുമിനിറ്റ് മാത്രമാണ് മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്–- ചൗധരി വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.















