കലിഫോർണിയ
അന്തരിച്ച ബോളിവുഡ് താരറാണി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തിൽ ആദരമായി പ്രത്യേക ഡൂഡിൽ അവതരിപ്പിച്ച് ഗൂഗിൾ. ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ച് മുംബൈ സ്വദേശിയായ ആര്ട്ടിസ്റ്റ് ഭൂമിക മുഖർജിയാണ് ഡൂഡില് ഒരുക്കിയിരിക്കുന്നത്. 1963 ആഗസ്ത് 13ന് തമിഴ്നാട്ടിലെ ശിവകാശിയിൽ ജനിച്ച ശ്രീദേവി നാല് പതിറ്റാണ്ടിൽ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര നിർമാതാവ് ബോണി കപൂറാണ് ഭർത്താവ്. നടി ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് മക്കൾ. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയില് 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്.















